Showing posts with label Christian malayalam lyrics. Show all posts
Showing posts with label Christian malayalam lyrics. Show all posts

Saturday, 9 April 2022

Anugrahathin adhipathiye / അനുഗ്രഹത്തിന്നധിപതിയേ

 

അനുഗ്രഹത്തിന്നധിപതിയേ! അനന്തകൃപ പെരുംനദിയേ!

അനുദിനം നിൻ പദംഗതിയേ! അടിയനു നിൻ കൃപമതിയേ!


വൻവിനകൾ വന്നീടുകിൽ- വലയുകയില്ലെൻ ഹൃദയം 

വല്ലഭൻ നീയെന്നഭയം - വന്നീടുമോ പിന്നെ ഭയം?

                                                       ( അനുഗ്രഹത്തിൻ...)

തന്നുയിരേ പാപികൾക്കായ് - തന്നാവനാം നീയിനിയും 

തള്ളീടുമോ ഏഴയെന്നെ!- തീരുമോ നിൻ സ്നേഹമെന്നിൽ

                                                        ( അനുഗ്രഹത്തിൻ...)

തിരുക്കരങ്ങൾ തരുന്ന നല്ല - ശിക്ഷയിൽ ഞാൻ പതറുകില്ല 

മക്കളെങ്കിൽ ശാസനകൾ - സ്നേഹത്തിൻ പ്രകാശനങ്ങൾ 

                                                       ( അനുഗ്രഹത്തിൻ...)

പാരിടമാം പാഴ്‌മണലിൽ - പാർത്തീടും ഞാൻ നിൻ തണലിൽ 

മരണദിനം വരുമളവിൽ - മറഞ്ഞീടും നിൻ മാറിടത്തിൽ

                                                       ( അനുഗ്രഹത്തിൻ...) 


Jayam Jayam Halleluyah / ജയം ജയം ഹല്ലേലുയ്യാ ജയം ജയം

 

ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴും 

യേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴും 


പാപത്തേയും രോഗത്തേയും ക്രൂശിന്മേൽ താൻ വഹിച്ചു 

സാത്താനേയും സൈന്യത്തേയും കാൽവറിയിൽ തോൽപ്പിച്ചു 


ശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയി 

വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽ

 

വാദ്യഘോഷങ്ങളോടു നാം ജയത്തിന്റെ പാട്ടുകൾ

ആഘോഷമായ്‌ പാടീടുക ശുദ്ധിമാൻമാർ സഭയിൽ 


രക്തം കൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചു 

കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ 


തകർക്കുന്ന രാജരാജൻ സൈന്യത്തിന്റെ മുമ്പിലായ്‌ 

നായകനായുള്ളതിനാൽ ജയം ജയം നിശ്ചയം 


ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേ 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ  




Friday, 8 April 2022

Karuna Kadale njan nokkum / കരുണക്കടലേ ഞാൻ നോക്കും

 കരുണക്കടലേ ഞാൻ നോക്കും 

ദേവാ! തനയാ! എൻപാപം പെരുകി 

പിഴകൾ വർദ്ധിച്ചയ്യയ്യോ! 


കഴുകണമെന്നെ സോപ്പായാൽ 

ഏകണമെൻ ബാഷ്പാൽ വെണ്മ 

പിതൃസ്നേഹത്താൽ യാചിക്കുന്നേൻ ഞാൻ 


ഹസിക്കരുതേ എന്നെ വൈരി 

തേറും നരരിൽ ദൂതന്മാർ പ്രീതന്മാരായ് 

തീർന്നിവ ചൊല്ലട്ടെ 


അനുതാപികളിൽ തൻ വാതിൽ 

രാപകലിങ്ങു തുറന്നീടും ഹാലേലുയ്യാ 

നാഥാ സ്തുത്യൻ നീ 


നോക്കണമെൻ ദുരിതം നാഥാ 

പലതരദോഷം ഞാൻ ചെയ്തു കോപിപ്പിച്ചു 

ശരണമെനിക്കില്ല 


വൈദ്യന്മാർ പക്കൽ ഞാൻ പോയ് 

അവരൗഷധമെല്ലാം  ചെയ്തിട്ടിലൊരു ഗുണവും 

എൻ വ്രണമോ കഠിനം 


നൽവൈദ്യാ നിന്നേയും നിൻ 

ഔഷധഗുണവും ഞാൻ കേട്ടു 

നിങ്കൽ വരുന്നേൻ സുഖമേൽക്കും നൂനം 


എൻ പാപത്തിൽ ഞാൻ ചാകാൻ 

ഇടയാകരുതയ്യോ നാഥാ! എൻ ബാഷ്പങ്ങൾ 

ചൊരിഞ്ഞീടുന്നിപ്പോൾ 


 അജമോ മാടോ ചെങ്ങാലിയോ 

കുറുപ്രാവിൻ കുഞ്ഞുങ്ങളേയോ 

കാഴ്ചയതായിട്ടർപ്പിക്കുന്നില്ല


ശെമഓൻ തൻ ഭാവനേ വന്ന 

പാപിസ്ത്രീപോലിരുതുള്ളി കണ്ണീർ 

കൊണ്ടെൻമേൽ ദയ തോന്നണമേ 


തിരുജനകൻ സ്നേഹത്താലും 

മാതാവിൻ പ്രാർത്ഥനയാലും ഹാലേലുയ്യാ 

പൊറുക്കണമെൻ പിഴകൾ  


Wednesday, 6 April 2022

Unarvin varam labhippaan / ഉണർവിൻ വരം ലഭിപ്പാൻ

 ഉണർവിൻ വരം ലഭിപ്പാൻ 

ഞങ്ങൾ വരുന്നു തിരുസവിധേ 

നാഥാ... നിന്റെ വൻ കൃപകൾ 

ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ 

1. ദേശമെല്ലാം ഉണർന്നീടുവാൻ 

   യേശുവിനെ ഉയർത്തീടുവാൻ 

   ആശിഷമാരി അയയ്‌ക്കേണമേ 

   ഈ ശിഷ്യരാം നിൻ ദാസരിന്മേൽ( ഉണർവിൻ...)

2. തിരുവചനം ഘോഷിക്കുവാൻ 

   തിരുനന്മകൾ സാക്ഷിക്കുവാൻ 

   ഉണർവിൻ ശക്തി അയയ്ക്കേണമേ

   ഈ ശിഷ്യരാം നിൻ ദാസരിന്മേൽ( ഉണർവിൻ...)

3. തിരുനാമം പാടീടുവാൻ 

   തിരുവചനം ധ്യാനിക്കുവാൻ 

   ശാശ്വത ശാന്തി അയയ്ക്കേണമേ 

   ഈ ശിഷ്യരാം നിൻ ദാസരിന്മേൽ( ഉണർവിൻ...)



Jeevichalum marichalum dhaivam / ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം

 ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക് 

ജീവനും മരണവും ഒരുപോലെ കാൽവറി തന്നൊരു വൻ ധൈര്യം 

1. ജീവൻ നൽകി ജീവൻ തന്ന- ജീവാരംഭമായവനേ

   ജീവൻ, മരണം, ജീവനെന്ന- പാവനവൃത്തം ഞാൻ തേടും

2. നീയല്ലാതെ ആരെനിക്കു- മായ മാറ്റും ജീവനാകും

    തായും താതനും സോദരനും- പായും പടകും നീ തന്നെ 

3. കാറ്റും കോളുമേറിവന്നാൽ- മരണം മാറ്റും ജീവൻ നീ 

    തോറ്റാലും നീ ജയിച്ചീടും- കാറ്റും കടലും താണ്ടീടും 

4.  ക്രൂശിൻ നാശം ഭാരമല്ല- ക്രൂശിൻ പൈതലായവന് 

     നാശം നീക്കും ഞായർദിനെ- യേശു വീണ്ടും ജീവൻ തരും 

5. ലോകമാകെ നേടിയാലും- ചാകും ജീവൻ പോവെനിക്ക് 

    ശോകം നീക്കും നിത്യജീവൻ- ലോകർക്കെല്ലാ മേകിടേണം 

6.  കണ്ണുനീരിന്റെ താഴ്‌വരയിൽ- എണ്ണമറ്റ സോദരങ്ങൾ 

     വിണ്ണിൻ നായകനേശുവിനെ- മണ്ണിൽ കാണ്മാൻ 

കാംക്ഷിക്കും 

7.  കാലമിനി ഏറെയില്ല- കാലാതീതൻ വേഗം വരും 

     കാലാതീത നിത്യജീവൻ- കാലം തീരും മുമ്പേ നൽകാം 

8.   ധീരതയോടെ പോരാടും- വീരനാമെന്റെ യേശുവിനായ് 

      പാരും വാനും വാഴ്ത്തീടും- കാരാഗൃഹവും പാടീടും 

9.   നല്ലവനാമെന്നേശുനാഥാ- കല്ലറ വിട്ടു വന്നവനെ 

      തെല്ലും ഖേദം വേണ്ടെനിക്ക്- വെല്ലും രാജാവെൻ കൂടെ

10.  താതാ, പുത്രാ, ആത്മാവേ- ത്രിത്വം നിത്യനായവനെ 

       നീ താനെന്റെ ജീവാത്മ- നീതാനെന്റെ പരമാത്മാ  



Saturday, 2 April 2022

seeyon yathrayathil / സീയോൻ യാത്രയതിൽ

 സീയോൻ യാത്രയതിൽ 


സീയോൻ യാത്രയതിൽ
മനമേ ഭയമൊന്നും വേണ്ടിനിയും (2 )

           അബ്രഹാമിൻ ദൈവം 
            ഇസഹാക്കിൻ ദൈവം 
            യാക്കോബിൻ ദൈവം 
            കൂടെയുള്ളതിനാൽ (2) ( സീയോൻ യാത്രയതിൽ )

            ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ 
            ഒരു ഭോഷനായ് തോന്നിയാലും (2 )
            ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ 
            എന്നും ശ്രേഷ്ഠനായ് മാറീടുമേ (2 ) ( അബ്രഹാമിൻ..)

            ലോകത്തിൻ ആശ്രയമോ 
            ഇനി വേണ്ട നിശ്ചയമായ് (2 )
            ദൈവത്തിൽ ആശ്രയമോ 
            അത് ഒന്നാണെനിക്കാശ്രയമേ (2 ) (അബ്രഹാമിൻ..)

            ഒന്നിനെക്കുറിച്ചിനിയും 
            എനിക്കാകുല ചിന്തയില്ല (2 )
            ജീവമന്നാ തന്നവൻ എന്നും 
            ക്ഷേമമായ് പാലിക്കുന്നു (2 ) ( അബ്രഹാമിൻ..)