ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്
ജീവനും മരണവും ഒരുപോലെ കാൽവറി തന്നൊരു വൻ ധൈര്യം
1. ജീവൻ നൽകി ജീവൻ തന്ന- ജീവാരംഭമായവനേ
ജീവൻ, മരണം, ജീവനെന്ന- പാവനവൃത്തം ഞാൻ തേടും
2. നീയല്ലാതെ ആരെനിക്കു- മായ മാറ്റും ജീവനാകും
തായും താതനും സോദരനും- പായും പടകും നീ തന്നെ
3. കാറ്റും കോളുമേറിവന്നാൽ- മരണം മാറ്റും ജീവൻ നീ
തോറ്റാലും നീ ജയിച്ചീടും- കാറ്റും കടലും താണ്ടീടും
4. ക്രൂശിൻ നാശം ഭാരമല്ല- ക്രൂശിൻ പൈതലായവന്
നാശം നീക്കും ഞായർദിനെ- യേശു വീണ്ടും ജീവൻ തരും
5. ലോകമാകെ നേടിയാലും- ചാകും ജീവൻ പോവെനിക്ക്
ശോകം നീക്കും നിത്യജീവൻ- ലോകർക്കെല്ലാ മേകിടേണം
6. കണ്ണുനീരിന്റെ താഴ്‌വരയിൽ- എണ്ണമറ്റ സോദരങ്ങൾ
വിണ്ണിൻ നായകനേശുവിനെ- മണ്ണിൽ കാണ്മാൻ
കാംക്ഷിക്കും
7. കാലമിനി ഏറെയില്ല- കാലാതീതൻ വേഗം വരും
കാലാതീത നിത്യജീവൻ- കാലം തീരും മുമ്പേ നൽകാം
8. ധീരതയോടെ പോരാടും- വീരനാമെന്റെ യേശുവിനായ്
പാരും വാനും വാഴ്ത്തീടും- കാരാഗൃഹവും പാടീടും
9. നല്ലവനാമെന്നേശുനാഥാ- കല്ലറ വിട്ടു വന്നവനെ
തെല്ലും ഖേദം വേണ്ടെനിക്ക്- വെല്ലും രാജാവെൻ കൂടെ
10. താതാ, പുത്രാ, ആത്മാവേ- ത്രിത്വം നിത്യനായവനെ
നീ താനെന്റെ ജീവാത്മ- നീതാനെന്റെ പരമാത്മാ
No comments:
Post a Comment