അനുഗ്രഹത്തിന്നധിപതിയേ! അനന്തകൃപ പെരുംനദിയേ!
അനുദിനം നിൻ പദംഗതിയേ! അടിയനു നിൻ കൃപമതിയേ!
വൻവിനകൾ വന്നീടുകിൽ- വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീയെന്നഭയം - വന്നീടുമോ പിന്നെ ഭയം?
( അനുഗ്രഹത്തിൻ...)
തന്നുയിരേ പാപികൾക്കായ് - തന്നാവനാം നീയിനിയും
തള്ളീടുമോ ഏഴയെന്നെ!- തീരുമോ നിൻ സ്നേഹമെന്നിൽ
( അനുഗ്രഹത്തിൻ...)
തിരുക്കരങ്ങൾ തരുന്ന നല്ല - ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ - സ്നേഹത്തിൻ പ്രകാശനങ്ങൾ
( അനുഗ്രഹത്തിൻ...)
പാരിടമാം പാഴ്‌മണലിൽ - പാർത്തീടും ഞാൻ നിൻ തണലിൽ
മരണദിനം വരുമളവിൽ - മറഞ്ഞീടും നിൻ മാറിടത്തിൽ
( അനുഗ്രഹത്തിൻ...)